Sajeesh's marriage: kk shailaja opens up she is happy to know lini's children will get a mother | മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന പേരാണ് സിസ്റ്റർ ലിനിയുടേത്. കേരളത്തെ വെറപ്പിച്ചുനിർത്തിയ നിപയ്ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് ലിനിയ്ക്ക് ജീവൻ നഷ്ടമായത്. ലിനി ഭർത്താവ് സജീഷിന് എഴുതിയ കുറിപ്പിലെ വാക്കുകൾ നിറകണ്ണുകളോടെയാണ് കേരളം കേട്ടത്. ലിനിയുടെ വിയോഗത്തിൽ വിതുമ്പിനിന്ന സജീഷിനെയും കുട്ടികളേയും ആർക്കും മറക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം സജീഷ് വീണ്ടും വിവാഹിതനാകാൻ പോകുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ സജീഷിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ.